ഒമിക്രോൺ ആശങ്ക: ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 19 ജനുവരി 2022 (19:50 IST)
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് മാറ്റിവച്ചു. വർധിച്ച് വരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എത്രയും പെട്ടെന്ന് തന്നെ ചിത്രം റിലീസിനെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ദുൽഖർ സൽമാൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജനുവരി 14നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നത്.. മുംബൈ
പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രമായ സല്യൂട്ടിൽ ബോബി സഞ്ജയാണ് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :