aparna shaji|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (14:01 IST)
വെറും ഇരുപത്തിമൂന്നാം വയസിൽ ഒളിമ്പിക്സ് വനിതാ ബാഡ്മിന്റൺ സ്വർണം എന്ന ആ ഉജ്ജ്വല നേട്ടം കൊയ്ത കരോലിന മാരിന് അഭിനന്ദനവുമായി മലയാളിയായ എം അബുൾ റഷീദ് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫേസ്ബുക്കിലാണ് റഷീദ് കത്തെഴുതിയിരിക്കുന്നത്. കത്തിലെ ഓരോ വാക്കുകളും ഇന്ത്യൻ സ്ത്രീകളെ സമൂഹം എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ട്.
തോൽപ്പിച്ചത് ഞങ്ങളുടെ നാട്ടുകാരിയെ ആണെങ്കിലും സത്യത്തിൽ നീ ജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. നീ തന്നെയാണ് ഈ ഫൈനൽ ജയിക്കേണ്ടത് എന്ന ഉറച്ച വിശ്വാസവും ഉണ്ട്.
നിന്റെ ഈ ഉജ്ജ്വല വിജയത്തിൽ നിന്റെ കഠിനാധ്വാനം പോലെ തന്നെ നിന്റെ നാടിന്റെ വർഷങ്ങൾ നീണ്ട പിന്തുണയും പ്രോത്സാഹനവും ഉണ്ട്. പക്ഷെ, സത്യം പറയട്ടെ സാക്ഷിയും സിന്ധുവും ഒക്കെ അവരുടെ മാത്രമായ അധ്വാനംകൊണ്ടു ഒരു വെള്ളിയോ വെങ്കലമോ നേടുമ്പോൾ ഫേസ്‌ബുക്കിൽ ദേശാഭിമാന പോസ്റ്റ് ഇടും എന്നത് ഒഴിച്ചാൽ ഞങ്ങൾ ഇന്ത്യക്കാർക്ക് ഈ സ്പോർട്സിനോട് വലിയ ആത്മാർഥത ഒന്നും ഇല്ല. ഒക്കെ ഒരു പ്രകടനം ആണ്. എന്നും കത്തിൽ പറയുന്നുണ്ട്.