ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (09:28 IST)
രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ബാരലിന് 54.21രൂപയായിരുന്നു ഇന്നലെ രാജ്യാന്തര വില. ഇന്ത്യയ്ക്കു ബാധകമായ എണ്ണ വില ബാരലിന് 54.56 ഡോളറാണ്. രാജ്യാന്തര എണ്ണവില വീണ്ടും ജനുവരിയിലെ വിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ഇത് തുടര്‍ച്ചയായി രണ്ടാം വട്ടമാണ് എണ്ണവില ഇടിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതേവരെ ഇന്ധനവില കുറ്യക്കാന് എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനുശേഷം പെട്രോള്‍ വില 10 തവണ കുറച്ചിരുന്നു. ഈ കാലഘട്ടത്തില്‍ 17.11 രൂപയുടെ ഇളവാണു ജനങ്ങളിലേക്കു കൈമാറിയത്. എന്നാല്‍ ഈ കാലയളവില്‍ അസംസ്കൃത എണ്ണവില നേര്‍പകുതിയായിരുന്നു. തുടര്‍ച്ചായി നിരക്ക് കുറച്ചശേഷം കഴിഞ്ഞ മാസം 16 നാണു വീണ്ടും വിലകൂട്ടല്‍ നടപടി തുടങ്ങിയത്. അന്നു പെട്രോള്‍ ലിറ്ററിന് 82 പൈസയും ഡീസലിന് 61 പൈസയുമാണു കൂട്ടിയത്. പിന്നീട് പെട്രോള്‍ ലിറ്ററിന് 3.18 രൂപയും ഡീസല്‍ ലിറ്ററിന് 3.09 രൂപയും എണ്ണക്കമ്പനികള്‍ കൂട്ടി. ബാരലിനു ഏതാനും മൂന്നു ഡോളറോളം വില ഉയര്‍ന്നതാണു അന്നു വില വര്‍ധനയ്ക്കു കാരണമായത്.