ഒബാമയ്ക്ക് വിഷപ്പൊടി അയച്ചയാള്‍ക്ക് 25 വര്‍ഷം തടവ്

ജാക്സണ്‍| Last Modified ബുധന്‍, 21 മെയ് 2014 (14:50 IST)
യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്ക്ക് റിസിന്‍ വിഷപ്പൊടി അടക്കം ചെയ്‌തു കത്തയച്ച ജയിംസ്‌ ഇവറെറ്റ്‌ ഡഷ്കെയ്ക്ക്‌ 25 വര്‍ഷം തടവ്‌.

ഒബാമയ്ക്കു പുറമേ, റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ വിക്കര്‍, മിസിസിപ്പിയിലെ ജഡ്ജി സാദി ഹോളണ്ട്‌ എന്നിവര്‍ക്കും ഇയാള്‍ വിഷലിപ്‌തമായ കത്തുകള്‍ അയച്ചിരുന്നു. ഹോളണ്ട്‌ ഒഴികെയുള്ളവര്‍ക്കു കത്തു കിട്ടുന്നതിനു മുമ്പ്‌ രഹസ്യാന്വേഷണ വിഭാഗം അവ പിടിച്ചെടുത്തു.

കത്ത്‌ കൈപ്പറ്റിയെങ്കിലും ഹോളണ്ടിനു കുഴപ്പമൊന്നും സംഭവിച്ചില്ല. കോടതിയില്‍ ഡഷ്കെ കുറ്റസമ്മതം നടത്തിയിരുന്നു. ജയില്‍മോചിതനായാലും അഞ്ചുവര്‍ഷം കൂടി നിരീക്ഷണത്തില്‍ കഴിയണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :