ന്യൂയോർക്ക്|
VISHNU N L|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (10:53 IST)
കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും അതു പരിഹരിക്കേണ്ടത് ഇരു രാജ്യങ്ങളാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ്
ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീർ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. അത് ഇരുരാജ്യങ്ങളും രമ്യമായി പരിഹരിച്ചാലാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങൾ സന്തോഷത്തിലാകൂ-ഒബാമ പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മോഡി - ഒബാമ കൂടിക്കാഴ്ച്ചയ്ക്കിടെ കശ്മീർ പ്രശ്നം ചർച്ചയായോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ബറാക് ഒബാമയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വേ ഒലോൻദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ പാക്കിസ്ഥാനും കടന്നുവന്നതായി സ്വരൂപ് പറഞ്ഞു. ചർച്ചകളിൽ ഒന്നിൽ പാക്കിസ്ഥാനും വിഷയമായിരുന്നു.