സല്ലാപം സെറ്റില്‍ നിന്നും മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടി: വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ജനുവരി 2023 (10:02 IST)

സല്ലാപം സെറ്റില്‍ നിന്നും മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ വിമര്‍ശനം.

സഫാരി ടിവിയില്‍ സംസാരിക്കവെയാണ് കൈതപ്രം നടി മഞ്ജുവാര്യരുടെ സിനിമ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ മഞ്ജു ഒളിച്ചോടിയെന്നും കൈതപ്രം പറഞ്ഞു. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൈതപ്രം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഒരു പരിപാടിയില്‍ മറ്റൊരു നടിയെ കുറിച്ച് അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടോയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉണ്ടായി. തന്റെ നാഴികക്കല്ലായ സിനിമയാണ് സല്ലാപം എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയാണെന്നും കൈതപ്രം പറഞ്ഞു. ഒളിച്ചോടിപ്പോയ മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ചു താന്‍ ശരിയാക്കി എന്നും പരിപാടിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :