കൊവിഡ് പടരാന്‍ കാരണം പറന്നുവന്ന ബലൂണാണെന്ന് ഉത്തര കൊറിയ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ജൂലൈ 2022 (18:47 IST)
കൊവിഡ് പടരാന്‍ കാരണം ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണാണെന്ന് ഉത്തര കൊറിയ. പറന്നുവന്ന ഈ ബലൂണുകളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് കൊവിഡ് പടര്‍ന്നതെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം. ഉത്തരകൊറിയയുടെ അതിര്‍ത്തി നഗരമായ ഇഫോയില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ദക്ഷിണ കൊറിയക്കെതിരെ ആരോപണം ഉയര്‍ന്നത്.

ദക്ഷിണ കൊറിയയില്‍ നിന്ന് കാറ്റിലും മറ്റും എത്തുന്ന വസ്തുക്കളില്‍ ജാഗ്രത വേണമെന്ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :