നോക്കിയ വിസ്മൃതിയിലായി; ഇനി മൈക്രോസോഫ്റ്റ് ലൂമിയ!

വാഷിംഗ്ടണ്‍| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (16:58 IST)
പ്രേമികള്‍ ഒന്നു കണ്ണ് നനച്ചോളൂ. ഇനിമുതല്‍ നോക്കിയ ലൂമിയ ഫോണുകള്‍ ഓര്‍മയാകും. നോക്കിയയുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന മൈക്രോസോഫ്റ്റ് നോക്കിയയുടെ പേരുംമാറ്റി. ഇനിമുതല്‍ മൈക്രോസോഫ്റ്റ് ലൂമിയ ഫോണുകള്‍‍.

ലൂമിയ ഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് നോക്കിയയല്ല, മൈക്രോസോഫ്റ്റ് ആണെന്നും കമ്പനികള്‍ രണ്ടും രണ്ടായിത്തന്നെ തുടരുമെന്നുമുള്ള സന്ദേശം ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്‍ഷ്യം.

ഇത്തരത്തിലുള്ള റീബ്രാന്‍ഡിംഗ് ആദ്യം
നടപ്പാക്കുന്നത് ഫ്രാന്‍സിലായിരിക്കും. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. അടുത്തിടെ മൈക്രോസോഫ്റ്റ് നോക്കിയ ആപ്പുകളെ ലൂമിയ ആപ്പ് എന്ന് പേരുമാറ്റിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :