VISHNU.NL|
Last Updated:
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (17:48 IST)
ലോകമെമ്പാടുമുള്ളവര്‍ മൊബൈലെന്നാല്‍
നോക്കിയ എന്നു ചിന്തിച്ചിരുന്ന കാലം അസ്തമിച്ചു. ഫോണുകളുടെ ലോകത്തേക്ക് മാറ്റങ്ങളുമായി നിരവധി കമ്പനികള്‍ എത്തിയതൊടെ മെല്ലെ മെല്ലെ വിപണിയില്‍ നിന്ന് അകന്ന നോക്കിയ പിന്നീട് ആഗോള സോഫ്റ്റ്വേര്‍ ഭീമന്‍ മൈക്രോസോഫ്റ്റില്‍ ലയിച്ചത് പിന്നീട് ലോകം ക്ലണ്ടു നിന്നു. എന്നാല്‍ നോക്കിയുഅ എന്ന ബ്രാന്‍ഡ് നമം മാറ്റാന്‍ മൈക്രോസോഫ്റ്റ് തയ്യാറായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ നോക്കിയ എന്ന പേരിനേ കൈവിട്ട് ലുമിയ എന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റെ പേര് ബ്രാന്‍ഡ് നെയിമായി ഉപയോഗിക്കാനാണ് ഇപ്പോള്‍ മൈക്രോസോജ്ഫ്റ്റിന്റെ തീരുമാനം. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശമുള്ള മൈക്രോസോഫ്റ്റിന്റെ ഇന്റേണല്‍ ഡോക്യുമെന്റും പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പക്ഷേ, മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഒഴിവാക്കുന്നത് തങ്ങളുടെ മുന്‍നിര ഫോണുകളായ ലൂമിയയില്‍നിന്ന് മാത്രമായിരിക്കുമെന്നും സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ 'നോക്കിയ 130' പോലുള്ള താഴ്ന്ന ശ്രേണിയിലുള്ള ഫോണുകളില്‍ ആ ബ്രാന്‍ഡ്‌നാമം നിലനിര്‍ത്തിയേക്കുമെന്നും പറയപ്പെടുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.