ജയലളിതയെ സന്ദര്‍ശിക്കാന്‍ കരുണാനിധിയുടെ ഭാര്യയെത്തി; സന്ദശനത്തിനായി ആശുപത്രിയില്‍ എത്തിയത് രാത്രിയില്‍

കരുണാനിധിയുടെ ഭാര്യ ജയലളിതയെ കണ്ടു

ചെന്നൈ| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (10:31 IST)
അസുഖബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഡി എം കെ നേതാവ് കരുണാനിധിയുടെ രാജാത്തി അമ്മാള്‍ സന്ദര്‍ശിച്ചു. രാജ്യസഭ എം പി കനിമൊഴിയുടെ അമ്മയാണ് രാജാത്തി അമ്മാള്‍. ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അവര്‍ സന്ദര്‍ശനം നടത്തിയത്.

ജയലളിതയുടെ തോഴി ശശികലയുമായി മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് രാജാത്തി അമ്മാള്‍
സംസാരിച്ചു. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അവരുടെ സന്ദര്‍ശനത്തിനു ശേഷം ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയും മകന്‍ സ്റ്റാലിനും ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായി ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :