ന്യൂസിലാന്‍ഡില്‍ ആദ്യമായി കൊവിഡ് വാക്‌സിന് അനുമതി നല്‍കി

ശ്രീനു എസ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (14:20 IST)
ന്യൂസിലാന്‍ഡില്‍ ആദ്യമായി കൊവിഡ് വാക്‌സിന് അനുമതി നല്‍കി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയോടെകിന്റെ വാക്‌സിനാണ് അനുമതി ലഭിച്ചത്. കൊവിഡ് മുന്നണിപോരാളികള്‍ക്ക് മാര്‍ച്ച് അവസാനത്തോടെയാണ് വാക്‌സിന്‍ നല്‍കി തുടങ്ങുന്നത്. 16വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

ന്യൂസിലാന്‍ഡില്‍ സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നത് കുറവാണ്. എന്നാല്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അദ്യം അതിര്‍ത്തി പ്രദേശത്തുള്ളവര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :