ശാസ്ത്രി ഭവനില്‍ തീ പിടുത്തം

ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 21 മെയ് 2014 (11:39 IST)
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീ പിടുത്തം. തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. എട്ടു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തത്തെി തീയണയ്ക്കല്‍ ശ്രമം നടത്തുകയണ്.

രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് തീ പടര്‍ന്നത്. കേന്ദ്ര നിയമ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം തുടങ്ങിയ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ശാസ്ത്രിഭവന്‍. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :