ന്യൂസിലന്‍ഡില്‍ അതിശക്തമായ ഭൂകമ്പം; സുനാമി ഉണ്ടായതായി റിപ്പോര്‍ട്ട്‌

ന്യൂസിലൻഡിൽ സൂനാമി; 2.1 മീറ്റർ ഉയരത്തിൽ തിരമാല വീശിയടിച്ചു

new zealand, earthquake, tsunami വെല്ലിങ്ടണ്‍, ന്യൂസിലന്‍ഡ്, ഭൂചലനം, സുനാമി
വെല്ലിങ്ടണ്‍| സജിത്ത്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (08:09 IST)
അതിശക്തമായ ഭൂചലനം അനുഭവപ്പെട്ട ന്യൂസിലന്‍ഡില്‍ സുനാമി. ന്യൂസിലന്‍ഡിന്റെ തെക്കന്‍ തീരങ്ങളില്‍ സുനാമി തിരമാലകള്‍ 2.1 മീറ്റർ ഉയരത്തിൽ വീശിയടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യവിവരമനുസരിച്ച് ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. തീരമേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപിലെ വലിയ നഗരമായ ക്രൈസ്റ്റ്ചർച്ചിലാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ കുലുങ്ങിയ ഉടന്‍‌തന്നെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടി. ചില കെട്ടിടങ്ങള്‍ നിലപൊത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇനിയും തിരമാലകളുണ്ടായേക്കാനുള്ള സാധ്യത പരിഗണിച്ചാണു പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :