കിവികള്‍ എറിഞ്ഞൊതുക്കുന്നു; ഇന്ത്യയെ രക്ഷിക്കാന്‍ അശ്വിന് സാധിക്കുമോ ?

കോഹ്‌ലിയും വീണു; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തകരുന്നു

 india new zealand first test , test match , test in kanpur , kohli , team india , new zealand ന്യൂസീലന്‍ഡ് , രവിചന്ദ്രന്‍ അശ്വിന്‍ , ടീം ഇന്ത്യ , ചേതേശ്വർ പൂജാര , ലോകേഷ് രാഹുല്‍ , മുരളി വിജയ് , കോഹ്‌ലി , ഇഷ് സോധി
കാൻപുർ| jibin| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (15:48 IST)
അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കത്തിനുശേഷം ന്യൂസീലൻഡിനെതിരെ തകരുന്നു. 78
ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിലാണ് അതിഥേയര്‍. രവിചന്ദ്രന്‍ അശ്വിനും രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.

ലോകേഷ് രാഹുലിനെ (32) നഷ്‌ടമായ ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ മുരളി വിജയിയും (65) ചേതേശ്വർ പൂജാരയും (62) ഇന്നിഗ്‌സിന് അടിത്തറയിട്ടു. സ്കോർ 154ൽ നിൽക്കെ പൂജാരയെ സാന്റ്നർ മടക്കിയതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്.

നാലാമനായി ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കും (9) അധികം ആയുസ് ഉണ്ടായിരുന്നില്ല. സ്‌കോര്‍ 167ല്‍ നില്‍ക്കെയാണ് കോഹ്‌ലി മടങ്ങിയത്. അധികം താമസിക്കാതെ സ്കോർ 185ൽ നിൽക്കെ ഇഷ് സോധിയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി വിജയും കൂടാരം കയറി. സ്കോർ 209ൽ നിൽക്കെ 18 റൺസുമായി രോഹിത് ശർമയും മടങ്ങിയതോടെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ തുടര്‍ന്ന് തകരുകയായിരുന്നുവെന്നതാണ് അത്ഭുതം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :