ഗാസ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തിര ഉച്ചകോടി ചേരും

അഭിറാം മനോഹർ| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (20:21 IST)
പലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 11ന് റിയാദില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തിര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറല്‍ സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിന്റെയും സൗദി അറേബ്യയുടെയും അഭ്യര്‍ഥന മാനിച്ചാണ് അടിയന്തിരയോഗം ചേരുന്നത്.

ലീഗിന്റെ മുപ്പത്തിരണ്ടാം സെഷന്റെ അധ്യക്ഷം ചുമതലയുള്ള സൗദിയിലാകും ഉച്ചകോടി നടക്കുക. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ ആക്രമണത്തെപറ്റി ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ജനറല്‍ സെക്രട്ടറിയേറ്റിന് പലസ്തീനും നിന്നും സൗദി അറേബ്യയില്‍ നിന്നും ഔദ്യോഗിക അഭ്യര്‍ഥന ലഭിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹുസാം സക്കി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :