കാഠ്മണ്ഡു|
JOYS JOY|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:46 IST)
‘ഹിന്ദുരാഷ്‌ട്ര’മായി അറിയപ്പെടാനുള്ള നേപ്പാളിന്റെ ശ്രമത്തിന് തിരിച്ചടി. പുതിയ ഭരണഘടനയുടെ കരട് വോട്ടിനിട്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭരണഘടനയില്‍ മതേതരരാഷ്‌ട്രം എന്നതു മാറ്റി ഹിന്ദുരാഷ്‌ട്രം എന്ന് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്. ഭരണഘടനാമാറ്റത്തില്‍ ഞായറാഴ്ച മുതല്‍ വോട്ടിങ് നടക്കുകയാണ്.
നൂറ്റാണ്ടുകളായി ഹിന്ദുരാജ്യമെന്ന് ആയിരുന്നു നേപ്പാള്‍ അറിയപ്പെട്ടത്. എന്നാല്‍, 2006ല്‍ ജനാധിപത്യം നിലവില്‍ വന്നതോടെ മതേതരരാഷ്ടം എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. ഭരണഘടനയില്‍ ഹിന്ദുരാഷ്ട്രം എന്ന പദം വീണ്ടും കൊണ്ടുവരാന്‍ രാഷ്‌ട്രീയ പ്രചാതന്ത്രപാര്‍ട്ടിയുടെ ആഭിമുഖ്യത്തിലായിരുന്നു ശ്രമം തുടങ്ങിയത്.
എന്നാല്‍, വോട്ടെടുപ്പില്‍ ഹിന്ദുരാഷ്‌ട്രവാദികള്‍ക്ക് മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
വോട്ടെടുപ്പ് പരാജയപ്പെട്ടുവെന്ന വാര്‍ത്ത വന്നതോടെ തെരുവില്‍ സംഘര്‍ഷമുണ്ടായി. ഇവരെ പിരിച്ചുവിടാനായി പലയിടത്തും പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.