കാഠ്മണ്ഡു|
jibin|
Last Modified വെള്ളി, 12 ജൂണ്‍ 2015 (08:24 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ വീണ്ടും പ്രകൃതിദുരന്തം. വടക്കുകിഴക്കന്‍ നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 55 ആയി. 40 ഓളം പേരെ കാണാതായിട്ടുണ്ട്. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ നഷ്‌ടമാകുകയും ചെയ്തു. നേപ്പാളിലെ, വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങിലാണ് പേമാരി നാശം വിതച്ചത്. ഇവിടുത്തെ
ജില്ലയിലെ ആറ് ഗ്രാമങ്ങള്‍ മണ്ണിനടിയിലായി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പൊലീസും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്െടന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച നേപ്പാളില്‍ രണ്ടു ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ആദ്യത്തെ ഭൂചലനം 4.6 തീവ്രത രേഖപ്പെടുത്തി. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും കുറഞ്ഞത് 9000 പേര്‍ കൊല്ലപ്പെടുകയും രാജ്യത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ഏപ്രില്‍ - മെയ് മാസങ്ങളിലുണ്ടായ ഭൂകമ്പങ്ങളില്‍ രാജ്യത്ത് 8700 പേര്‍ മരിച്ചിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു. അതില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് മഴയും മണ്ണിടിച്ചിലും ദുരന്തം വിതച്ചിരിക്കുന്നത്.