കാഡ്മണ്ഡു|
JOYS JOY|
Last Updated:
വ്യാഴം, 11 ജൂണ്‍ 2015 (14:26 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ വീണ്ടും പ്രകൃതിദുരന്തം. പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 15 പേര്‍ ആണ് മരിച്ചത്. വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങ് ജില്ലിയിലാണ് പേമാരി നാശം വിതച്ചത്. മണ്ണിടിച്ചിലില്‍ 12 പേരെ കാണാതായി.
നേപ്പാളിലെ, വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങിലാണ് പേമാരി നാശം വിതച്ചത്. ജില്ലയിലെ ആറ് ഗ്രാമങ്ങള്‍ മണ്ണിനടിയിലായി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി.
ഏപ്രില്‍ - മെയ് മാസങ്ങളിലുണ്ടായ ഭൂകമ്പങ്ങളില്‍ രാജ്യത്ത് 8700 പേര്‍ മരിച്ചിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു. അതില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് മഴയും മണ്ണിടിച്ചിലും ദുരന്തം വിതച്ചിരിക്കുന്നത്.