രേണുക വേണു|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (08:54 IST)
പതഞ്ജലി ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍. ലോകാരോഗ്യ സംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഫാര്‍മ കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് ഉടനടി ഓര്‍ഡറുകള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ ഭരണകൂടം നിര്‍ദേശിച്ചു. ഇനി ഈ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി.