യുഎന്‍ പൊതുസഭയില്‍ ഇന്ത്യയെ കടന്നാക്രമിച്ച് നവാസ് ഷെരീഫ്; യുഎന്‍ പിന്തുണയോടെ കശ്‌മീരില്‍ ജനഹിതപരിശോധന നടത്തണമെന്നും ഷെരീഫ്

യുഎന്‍ പിന്തുണയോടെ കശ്‌മീരില്‍ ജനഹിതപരിശോധന നടത്തണമെന്നും ഷെരീഫ്

യുനൈറ്റഡ് നേഷന്‍സ്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (09:13 IST)
ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയുടെ വാര്‍ഷികസമ്മേളനത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സ്വതന്ത്രാന്വേഷണം നടത്തണം. ഇക്കാര്യങ്ങള്‍ അന്വേഷിക്കാനായി യു എന്‍ വസ്തുതാന്വേഷണ സംഘത്തെ അയയ്ക്കണം. ഇതുസംബന്ധിച്ച തെളിവ് യു എന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും ഷെരീഫ് വ്യക്തമാക്കി.

യുഎന്‍ പിന്തുണയോടെ കശ്‌മീരില്‍ ജനഹിതപരിശോധന നടത്തണം. കശ്‌മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം. പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ നീക്കങ്ങളിലൂടെ മാത്രമേ കശ്‌മീര്‍ തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

കശ്മീരികള്‍ നടത്തുന്ന സമാധാനപരമായ സ്വാതന്ത്ര്യസമരത്തെ ഇന്ത്യന്‍സേന പൈശാചികമായി അടിച്ചമര്‍ത്തുകയാണെന്ന് ഷെരീഫ് ആരോപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :