ഹാംബർഗ് (ജർമനി)|
jibin|
Last Modified വെള്ളി, 7 ജൂലൈ 2017 (21:00 IST)
അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സമാധാനപൂർവം പരിഹരിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗ്.
ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീ ജിൻപിംഗും കൂടിക്കാഴ്ച നടത്തി. പത്തുമിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പരസ്പരം പുകഴ്ത്തുകയും ചെയ്തു.
അതിർത്തി തര്‍ക്കം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇരുവരും കൂടിക്കണ്ടത്.
ജർമനിയിലെ ഹാംബർഗിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദിയും സീ ജിൻപിംഗും. സിക്കിം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇരുവരും കൂടിക്കാഴ്‌ച നടത്തില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.