ചൈന രണ്ടും കല്‍പ്പിച്ച്: മോദി- ജിൻപിംഗ് കൂടിക്കാഴ്ച റദ്ദാക്കി

ചൈന രണ്ടും കല്‍പ്പിച്ച്: മോദി- ജിൻപിംഗ് കൂടിക്കാഴ്ച റദ്ദാക്കി

  Narendra modi , xi jinping , modi jinping meeting , Modi , India china relation , നരേന്ദ്ര മോദി , ചൈന , സീ ജിൻപിംഗ് , ചൈനീസ് വിദേശകാര്യമന്ത്രാലയം , ഇന്ത്യയും ചൈനയും , സിക്കിം അതിർത്തി , ജര്‍മ്മനി , ജി- 20 ഉച്ചകോടി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 6 ജൂലൈ 2017 (14:30 IST)
ജര്‍മ്മനിയില്‍ നടക്കുന്ന ജി- 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗ് കൂടിക്കാഴ്‌ച നടത്തില്ല. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സിക്കിം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച റദ്ദാക്കിയത്. നാളെ നടക്കുന്ന ഉച്ചകോടിക്കിടെ, ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച്ച നടത്തുമെന്നായിരുന്നു
റിപ്പോര്‍ട്ട്.

ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി- 20 ഉച്ചകോടിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുന്നത്.

ഇന്ത്യക്കെതിരെ വന്‍ ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചുവെന്ന് ചൈന ആരോപിച്ചിരുന്നു.

ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇന്ത്യ
പ്രചരിപ്പിക്കുന്നതെന്നും ഡോക് ല മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :