നരേന്ദ്ര മോഡിക്ക് വിരുന്നോരുക്കാന്‍ കെറി അഫ്ഗാന്‍ യാത്ര റദ്ദാക്കി

ന്യൂയോര്‍ക്ക്| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:39 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിരുന്ന് സല്‍ക്കാരമൊരുക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി
അഫ്ഗാന്‍ യാത്ര വേണ്ടെന്ന് വെച്ചു.യു എസ് വൈസ്പ്രസിഡന്റ് ജോ ബിഡനും ജോണ്‍ കെറിയും ചേര്‍ന്നാണ് മോഡിയ്ക്ക് വിരുന്ന് സല്‍ക്കാരം നല്‍കുന്നത്.

അഷ്‌റഫ് ഖനി അഫ്ഗാന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജോണ്‍ കെറിയ്ക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു.പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ വലിയ പങ്കാണ് കെറി വഹിച്ചത്.

എന്നാല്‍ ഇന്ത്യയുമായുളള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് അമേരിക്ക അതീവ പ്രാധാന്യം കല്‍പിക്കുന്നുവെന്നാണ് കെറിയുടെ തീരുമാനം സൂചിപ്പിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :