വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 5 ഒക്‌ടോബര്‍ 2019 (14:30 IST)
കന്നുകാലികൾ ക്രൂരമായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അമേരിക്കയിലെ കിഴക്കൻ ഒറിഗണിൽ. നാവും വാലും ജനനേന്ദ്രിയവും ഛേദിഛ നിലയിലാണ് കന്നുകളാലികളെ കാണപ്പെടുന്നത്. സംഭവം അവർത്തിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആരാണ് ക്രൂരതക്ക് പിന്നിൽ എന്ന് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഏറ്റവുമൊടുവിൽ അഞ്ച് കാളകളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. 1970കളിലും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. പിന്നീട് 1980കളിലാണ് പിന്നീ ഇത്തരത്തിൽ കാലികൾ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഇപ്പോഴാണ് സംഭവം ആവർത്തിച്ച് ഉണ്ടാകുന്നത്.
പുൽമേടുകൾ ധാരാളമായിയുള്ള ഒറിഗണിൽ കന്നുകാലി വളർത്തലും അതുമായി ബന്ധപ്പെട്ട ബീസിനസുകളുമാണ് ഉള്ളത്. സംഭവങ്ങളിൽ ആശങ്ക അറിയിച്ച്. ഒറിഗൺ കാറ്റിൽ ഓണേഴ്സ് അസോസിയേഷൻ പ്രസ്ഥാവന പുറത്തിറക്കിയിട്ടുണ്ട്. ശരീരഭാഗങ്ങൾ ചേദിക്കപ്പെട്ടതിനെ തുടർന്ന് രക്തം വാർന്നാണ് കന്നുകാലികൾ ചത്തത് എന്ന്ത് പ്രസ്ഥാവനയിൽ പറയുന്നു.