ആ സിനിമ സംഭവിച്ചിരുന്നുവെങ്കിൽ മഞ്ജു നേരത്തെ തന്നെ തമിഴിൽ താരമായിരുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 5 ഒക്‌ടോബര്‍ 2019 (12:43 IST)
അഭിനയരംഗത്ത് എത്തിയിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴാണ് മഞ്ജു തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്, വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിൽ ധനുഷിന്റെ കഥാപാത്രം ശിവസാമിയുടെ ഭാര്യയായ പച്ചൈയമ്മാൾ എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.




വർഷങ്ങൾ മുൻപ് മറ്റു തെന്നിന്ത്യൻ ഭാഷകളിൽനിന്നും താരത്തെ തേടി സിനിമകൾ എത്തിയിരുന്നു എങ്കിലും മലയാളത്തിൽ തന്നെ തുടരുകയായിരുന്നു മഞ്ജു. എന്നാൽ മലയാളത്തിലെ ഹിറ്റ് സംവിധായകൻ സിബി മലയിൽ മഞ്ജു വാര്യറെ നയികയാക്കി ഒരു തമിഴ് ഒരുക്കാൻ തീരുമാനിച്ചിരുന്നു.

എന്നാലത് തമിഴിൽ സംഭവിച്ചില്ല. ആ സിനിമ പിന്നീട് മലയാളത്തിലാണ് ഒരുക്കിയത്. മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റ് സമ്മർ ഇൻ ബെത്‌ലെ‌ഹേം ആയിരുന്നു ആ സിനിമ. സിനിമയിൽ മഞുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, ഇത് തമിഴിൽ സംഭവിച്ചിരന്നെങ്കിൽ മഞ്ജു നേരത്തെ തന്നെ തമിഴ് സിനിമയിൽ താരാമാകുമായിരുന്നു. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :