സ്ഥിതി ഗുരുതരം, പുതിയ വൈറസ് നിയന്ത്രണാതീതം; യുകെയിൽനിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (08:21 IST)
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസ്റ്റിന്റെ സാനിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി യുകെയിൽനിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ, യുകെയിൽനിന്നുമുള്ള എല്ലാ യാത്രാ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ ജനുവരി ഒന്നുവരെ നെതർലൻഡ് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിൽനിന്നുമുള്ള വിമാനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും എന്ന് ജർമ്മനിയും വ്യക്തമാക്കി.

ബ്രിട്ടണിലേയ്ക്കുള്ള വിമാന, ട്രെയിൻ സർവീസുകൾ അർധരാത്രിയോടെ നിർത്തിവയ്ക്കുമെന്ന് ബെൽജിയവും അറിയിച്ചു. ബ്രിട്ടണീൽ സ്ഥിതി ഗുരുതരമാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൽകോക്ക് വ്യക്തമാക്കിയിരുന്നു, ബ്രിട്ടണിൽനിന്നും ഇറ്റലിയിൽ മടങ്ങിയെത്തിയ ഒരാളിൽ വൈറസ് സാനിധ്യം കണ്ടെത്തിയതോടെ ലോകരാജ്യങ്ങൾ ജാഗ്രതയിലാണ്, മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു ബ്രിട്ടണിൽനിന്നുമുള്ള വിമാന സർവീസുകളുടെ കാര്യത്തിലും, യുകെയിൽനിന്നും എത്തിയവരെ നിരീക്ഷണത്തിൽ പാർപ്പിയ്കുന്നതിലും യോഗത്തിൽ തീരുമാനം ഉണ്ടാകും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :