സിപി‌എം ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം സമൂഹം സുരക്ഷിതര്‍: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്

ത്രിപുരയില്‍ പരാജയപ്പെട്ടുവെന്നതിന്റെ അര്‍ത്ഥം സിപി‌എം തകര്‍ന്നുവെന്നല്ല

അപര്‍ണ| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (09:10 IST)
സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്ലിം സമൂഹം സുരക്ഷിതരെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍. കെഎംസിസി പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകവേയാണ് സിപി‌എമ്മിനെ കുറിച്ച് പറഞ്ഞത്.

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമൂഹം സുരക്ഷിതരല്ലെന്ന കെഎം ഷാജി എംഎല്‍എ പറഞ്ഞിരുന്നു. ഇത് തള്ളിക്കളയുകയാണ് ഖാദര്‍ മൊയ്തീന്‍. ചില മേഖലകളില്‍ ക്രിമിനലുകളുടെ അക്രമം നടക്കുന്നുണ്ടെന്നത് സത്യം, അതില്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ പരാജയപ്പെട്ടുവെന്നുപറഞ്ഞ് സിപിഎം തകര്‍ന്നുവെന്ന് പറയാനാകില്ല. അത് ഭരണത്തിനെതിരെയുള്ള വിധിയാണ്. സിപിഎമ്മിന് തിരിച്ചുവരാനാകും. ഇടത് സാന്നിധ്യം ഇന്ത്യയിലെ മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :