ആ ഇന്നിംഗ്‌സ് പിറന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമായി കാര്‍ത്തിക്

ആ ഇന്നിംഗ്‌സ് പിറന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമായി കാര്‍ത്തിക്

 4th T20I, Nidahas Trophy: Manish Pandey, Dinesh Karthik Guide India To 6 , ദിനേശ് കാര്‍ത്തിക് , ഇന്ത്യ - ബംഗ്ലാദേശ് , കാര്‍ത്തിക് , രോഹിത് ശര്‍മ്മ , ഡി ക്യൂ , ഇന്ത്യന്‍ ക്രിക്കറ്റ് , ശ്രീലങ്ക , ഷാക്കിബ് അല്‍ ഹസന്‍
കൊളംബോ| jibin| Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (18:22 IST)
ഒരു തട്ടുപൊളിപ്പൻ ജയമാണ് ഇന്ത്യ ലങ്കയില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ആരാധകര്‍ പരാജയം ഉറപ്പിക്കുകയും ബംഗ്ലാദേശ് ക്യാമ്പ് ആഘോഷങ്ങള്‍ക്ക് തിരി കൊളുത്താനൊരുങ്ങുകയും ചെയ്യുമ്പോഴാണ് ദിനേശ് കാര്‍ത്തിക്കെന്ന കൊച്ചു മനുഷ്യന്‍ കടുവകളെ വലിച്ചു കീറിയതും ഇന്ത്യയെ വിജയ തീരത്തെത്തിച്ചതും

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ കണ്ടത് അവിശ്വസനീയമായ ക്രിക്കറ്റ് കാഴ്ചയായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ആവേശം ആകാശം തൊട്ട കലാശപ്പോരിൽ രോഹിത് ശര്‍മ്മയ്‌ക്ക് കടപ്പാട് തോന്നിയതും, തോന്നേണ്ടതും ഡിക്യൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കാര്‍ത്തിക്കിനോട് മാത്രാകും.

അവസാന 12 പന്തില്‍ 34 റണ്‍സ് വേണ്ടിയിരിക്കുമ്പോഴാണ് കാര്‍ത്തിക്കിന്റെ ബാറ്റ് റണ്‍‌ മിഷ്യനായി തീര്‍ന്നത്. എട്ടു പന്തില്‍ അദ്ദേഹം അടിച്ചു കൂട്ടിയ 29 റണ്‍സ് ക്രിക്കറ്റ് ആരാധകരെയും ഇന്ത്യന്‍ ഡ്രസിംഗ് റൂമിനെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
ഈ ബാറ്റിംഗ് കരുത്തിന്റെ ബലത്തില്‍ മൂന്നാം തവണയും ഇന്ത്യ നിദാഹസ് ട്രോഫിയില്‍ മുത്തമിടുകയും ചെയ്‌തു.

എന്നാല്‍, പ്രകടനമൊന്നും തന്നെ കാര്യമായി ബാധിക്കില്ലെന്ന നിലപാടിലാണ് കാര്‍ത്തിക്ക്. അവസാന ഓവറുകളില്‍
എങ്ങനെയാണ് ഇത്തരത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയുക എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.

“ഇത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാനുള്ള കരുത്ത് പരിശീലനത്തിലൂടെയാണ് സ്വന്തമാക്കിയത്. ശക്തമായ അടിത്തറ ഉണ്ടാക്കിയ ശേഷം ഹിറ്റ് ചെയ്യുകയെന്നതാണ് തന്റെ രീതി. വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള പ്രത്യേക പരിശീലനം തുടരുന്നുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഡിക്യൂ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :