കരുത്ത് ഇതിലൂടെ വ്യക്തമാകും; രണ്ടു പുത്തല്‍ മോഡലുകളുമായി റോ​​യ​​ൽ​​ എ​​ൻ​​ഫീ​​ൽ​​ഡ് ഇന്ത്യയിലേക്ക്

കരുത്ത് ഇതിലൂടെ വ്യക്തമാകും; രണ്ടു പുത്തല്‍ മോഡലുകളുമായി റോ​​യ​​ൽ​​ എ​​ൻ​​ഫീ​​ൽ​​ഡ് ഇന്ത്യയിലേക്ക്

 royal enfield , interceptor 650 , continental gt 650 , Bullet , bike , വാഹന വിപണി , റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് , ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ 650, കോ​​ണ്ടി​​നെന്‍റ​​ൽ ജി​​ടി 650 , നിരത്തുകള്‍
ന്യൂ​ഡ​ൽ​ഹി| jibin| Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (17:45 IST)
ഇരുചക്ര വാഹന വിപണിയില്‍ പുത്തന്‍ കരുത്തുമായി റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് വീണ്ടും എത്തുന്നു. ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ 650, കോ​​ണ്ടി​​നെന്‍റ​​ൽ ജി​​ടി 650 എ​​ന്നീ ര​​ണ്ടു പു​​തി​​യ മോ​​ഡ​​ലു​​ക​​ളുമായിട്ടാണ് കമ്പനി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്.

അതി നൂധന സാങ്കേതിക വിദ്യായ്‌ക്കൊപ്പം ആഡംബര സജ്ജികരണങ്ങളും ഇരു മോഡലുകളിലും റോ​​യ​​ൽ​​ എ​​ൻ​​ഫീ​​ൽ​​ഡ് ആവോളം നല്‍കിയിട്ടുണ്ട്. രണ്ട് കരുത്തന്മാരും ജൂ​​ലൈ​​യി​​ൽ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​റും കോ​​ണ്ടി​​ന​​ല്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ മോഡലുകള്‍ക്ക് പ്രത്യേകതകള്‍ നിരവധിയാണ്. ഓ​​യി​​ൽ കൂ​​ളിം​​ഗ് സം​​വി​​ധാ​​ന​​മു​​ള്ള 647 സി​​സി ഫോ​​ർ സ്ട്രോ​​ക്ക് ര​​ണ്ടു സി​​ല​​ണ്ട​​ർ എ​​ൻ​ജി​​നാ​​ണ് ര​​ണ്ടു മോ​​ഡ​​ലുക​ളി​ലും ക​രു​ത്ത് പ​ക​രു​ന്ന​ത്.

ടെ​​ലി​​സ്കോ​​പ്പി​​ക് ഫ്ര​​ണ്ട് ഫോ​​ർ​​ക്സ്,ട്വി​​ൻ റി​​യ​​ർ ഷോ​​ക് അ​​പ്സോ​​ർ​​ബ​​ർ, ഇ​​രു ച​​ക്ര​​ങ്ങ​​ളി​​ലും ഡി​​സ്ക് ബ്രേ​​ക്, ഡ​​ബി​​ൾ ക്രേ​​ഡി​​ൽ ക്രേ​​ഡി​​ൽ ഫ്രെ​​യിം എ​​ന്നി​​വ​​യാ​​ണ് ഇ​​രു മോ​​ഡ​​ലു​​ക​​ളി​​ലും പൊ​​തു​​വാ​​യു​​ള്ള മ​റ്റു സ​​വി​​ശേ​​ഷ​​ത​​ക​​ൾ.

ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ വി​ല​യാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :