1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Morgan Wallen Arrested

പാടുന്നതിനിടെ ആവേശം കൂടി കയ്യില്‍ കിട്ടിയ കസേര എടുത്ത് എറിഞ്ഞു; ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍

morgan
morgan
പാടുന്നതിനിടെ ആവേശം കൂടി കയ്യില്‍ കിട്ടിയ കസേര എടുത്ത് എറിഞ്ഞ സംഭവത്തില്‍ ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റിലായി. 
അമേരിക്കയിലെ എറിക് ചര്‍ച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം. ആറു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡിലാണ് വീണത്. കസേരവീണത് രണ്ടു പോലീസുകാരുടെ സമീപത്താണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഗുരുതരമായ അപകടം ഉണ്ടാക്കുമായിരുന്ന വിധത്തില്‍ പെരുമാറിയതിന് പോലീസ് മോര്‍ഗനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ഗായകര്‍ സ്ഥിരം പാടുന്ന സ്ഥലമാണ് എറിക്ക് ചര്‍ച്ച് ബാര്‍. അതേസമയം അറസ്റ്റ് ചെയ്ത മോര്‍ഗനെ മൂന്നു മണിക്കൂറിനു ശേഷം പോലീസ് വിട്ടയച്ചു. ഇതിനുമുമ്പ് 2020 ല്‍ സമാനമായ പെരുമാറ്റത്തിന് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അടുത്ത ലേഖനം
Sabarimala: വിഷുപൂജകള്‍ക്കായി ശബരിമല നട തുറന്നു