കോപ്പ അമേരിക്ക: ഒന്നടിച്ച് പെറു മുന്നോട്ട്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ , വെനസ്വേല , പെറു
സാന്റിയാഗോ (ചിലി)| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (12:35 IST)
കോപ്പ അമേരിക്ക ഫുട്‌ബോളിൽ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് വെനസ്വേലയെയാണ് പെറു
പരാജയപ്പെടുത്തിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ക്യാപ്റ്റൻ കൗഡിയോ പിസാറോ ആണ് പെറുവിന്റെ വിജയഗോൾ നേടിയത്.

ജയത്തോടെ പെറു ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതാണു വെനിസ്വേലയ്ക്കു തിരിച്ചടിയായത്. പെറുവിന്റെ പോളോ ഗുറിറോയെ ചവിട്ടി പരുക്കേൽപ്പിച്ചതിനെ തുടർന്നാണ് ഫെർണാൻഡോ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത്. പിന്നീട് 10 പേരുമായി കളിച്ച ടീമിനെതിരെ പെറുവിന് ജയിക്കാൻ ഒരു ഗോൾ തന്നെ ധാരാളമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :