ലോകത്തിലേറ്റവും കൂടുതല്‍ കാര്യക്ഷമത ഉള്ളവരില്‍ മോഡി രണ്ടാമന്‍

ടോകിയോ| VISHNU.NL| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (13:12 IST)
ലോകത്തിലേറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള രാഷ്ട്രനേതാക്കളില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് രണ്ടാം സ്ഥാനം. ലോകത്തെ 30 രാഷ്ട്ര നേതാക്കളില്‍ നിന്നാണ് മോഡി രണ്ടാമനായത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍‌പിംഗ് ആണ് ഒന്നാം സ്ഥാനത്ത്. ന്നാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണും നാലും അഞ്ചും സ്ഥാനത്താണ്.

ജപ്പാനിലെടോക്യോ ആസ്ഥാനമായുള്ള ജിഎംഒ റിസര്‍ച്ച് എന്ന മാര്‍ക്കറ്റിക് റിസര്‍ച്ച് സ്ഥാപനമാണ് ഇത്തരത്തില്‍ ഒരു പട്ടിക തയ്യാറാക്കിയത്. ഇവര്‍ നടത്തിയ പഠനത്തില്‍ ജിന്‍പിങ്ങിന് 7.5 പോയന്റ് ലഭിച്ചപ്പോള്‍, മോദിക്ക് 7.3 പോയന്റും മെര്‍ക്കലിന് 7.2 പോയന്റും ലഭിച്ചു. ഒബാമയ്ക്ക് 6.6 പോയന്റും കാമറോണിന് 6.5 പോയന്റുമാണ് ലഭിച്ചിരിക്കുന്നത്. ഓരോ രാജ്യത്തെയും പൗരന്മാര്‍ക്ക് അവരുടെ നേതാവിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ആഭ്യന്തരപ്രശ്‌നങ്ങളും വിദേശ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഓരോ രാഷ്ട്ര നേതാക്കളും എങ്ങനെ പ്രവര്‍്ത്തിക്കുന്നു എന്നകാര്യത്തിലാണ് അതാത് രാജ്യത്തെ പൗരന്മാരില്‍നിന്ന് വിവരം ശേഖരിച്ചത്. ആഭ്യന്തര കാര്യങ്ങളും വിദേശ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഒന്നാം സ്ഥാനത്തെത്തി. യഥാക്രമം 94.8 ശതമാനവും 93.8 ശതമാനവുമാണ് ജിന്‍പെങ്ങിന് കിട്ടിയ വോട്ട്. മോദിക്ക് ഇക്കാര്യത്തില്‍ 93.2 ശതമാനവും 93.3 ശതമാനവും ലഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :