ചൈനയിലും മോഡി മാജിക്, ഇന്ത്യന്‍ സമൂഹത്തെ കൈയ്യിലെടുത്തു

ഷാങ്ഹായി| VISHNU N L| Last Modified ശനി, 16 മെയ് 2015 (15:19 IST)
അമേരിക്ക, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിനെ കൈയ്യിലെടുത്ത ക്രൌഡ്പുള്ളര്‍ എന്നാണ് മോഡിക്ക ലോക മാധ്യമങ്ങള്‍ വിശേഷണം നല്‍കിയിരുന്നത്. അതേ മോഡി മാജിക് ഇപ്പോള്‍ ചൈനയിലും സംഭവിച്ചിരിക്കുന്നു. ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിലാഴ്ത്തിയാണ് മോഡിയുടെ ചൈനീസ് സന്ദര്‍ശനം അവസാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിന്റെ താക്കോല്‍ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ത്യയിലെ വോട്ടര്‍മാര്‍ നല്‍കിയ ദിനത്തിന്റെ വാര്‍ഷികത്തിലാണ് മോഡി ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ സന്ദര്‍ശിച്ചത്.

ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോഡിയുടെ ഒരോ വാക്കുകളേയും കൈയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ്
സദസ്
ശ്രവിച്ചത്. കഴിഞ്ഞ യു‌പി‌എ സര്‍ക്കാരിനെ കാനഡയില്‍ വച്ച കളിയാക്കിയതുപോലെ തന്നെ മോഡി ചൈനയിലും ആവര്‍ത്തിച്ചു. സദസ്സിനെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടും, അവരെ മറുപടി പറയുവാന്‍ പ്രേരിപ്പിച്ചുകൊണ്ടും ഹിന്ദിയിലാണ് മോഡി സദസിനെ കൈയ്യിലെടുത്തത്.

ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും, രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ എതിരാളികള്‍ തന്നെ ആക്രമിച്ചതെന്നും, എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത് യാതൊരു ആരോപണങ്ങളും ഏല്‍ക്കാതെയാണെന്നും, അതിന്റെ തുടര്‍ച്ചയ്ക്കായി ഏവരും അനുഗ്രഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമെന്നും, ലോകത്തിനു വോണ്ടി ഇന്ത്യയും ചൈനയും ചേര്‍ന്നു നിന്ന് പല നല്ല കാര്യങ്ങളും ചെയ്യാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :