വിജയദിനത്തിന്റെ വാര്‍ഷികത്തില്‍ നന്ദിയറിയിച്ച് മോഡിയുടെ ട്വീറ്റ്

ബീജിങ്| VISHNU N L| Last Modified ശനി, 16 മെയ് 2015 (14:51 IST)
ബി ജെ പി യുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ മികച്ച ഭൂരിപക്ഷത്തോടെ ഇന്ത്യയിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തതിന്റെ വാര്‍ഷികത്തില്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ സന്ദേശം. വിജയദിനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തങ്ങളെ വിജയിപ്പിച്ച എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായാണ് മോഡി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിജയം നേടിത്തരുവാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ സര്‍ക്കാരിന്‍മേലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതരത്തിലുള്ളതാണെന്നും, ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ സ്ഥാനം മികച്ചതായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മേയ് പതിനാറിനാണ് ബി ജെ പിയുടെ എക്കാലത്തേയും മികച്ച വിജയമായ 282 സീറ്റുകളോടെ മോഡിസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :