ധാക്ക|
VISHNU N L|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (19:18 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി, പുകഴ്ത്തി ബംഗ്ലാദേശ് മാധ്യമങ്ങള്‍ക്ക് മതിയായില്ലെന്ന് തോന്നുന്നു. മോഡിയെ പുകഴ്ത്തുന്നതോടൊപ്പം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും ബംഗ്ലാദേശ് സര്‍ക്കാരിനൊട് മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ- ബംഗ്ലാദേഷ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ മോഡി കാണിച്ച വേഗതയും പ്രായോഗികതയുമാണ് അവിടുത്തെ മാധ്യമങ്ങളെ സ്വാധ്ഹിനിച്ചതെന്നാണ് വിവരം.
ഈ വിഷയത്തില്‍ മൻമോഹൻ സിംഗ് തോറ്റിടത്ത് മോഡി വിജയിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. ദീർഘവീക്ഷണമുള്ള നേതാവാണ് മോഡിയെന്നും പരമ്പരാഗത രീതികൾക്കപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടി. മോഡിയെ ബംഗ്ലാദേശ് കൂടി പിന്തുണച്ചാൽ ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരായി ബംഗ്ലാദേശ് മാറുമെന്നും ഡെയിലി സ്റ്റാർ വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം എളിമ കൊണ്ടും , ലാളിത്യം കൊണ്ടും ,
നൂതനമായ ചിന്തകൾ കൊണ്ടും
പ്രതീക്ഷയുണർത്തുന്നതായിരുന്നെന്നും ഡെയിലി സ്റ്റാർ നിരീക്ഷിക്കുന്നു. മറ്റൊരു ഇംഗ്ലീഷ് പത്രമായ ന്യൂ ഏജും മോഡിയെ കലവറയില്ലാതെ പ്രശംസിച്ചു. ബംഗ്ലാദേശിനെ ബുദ്ധിമുട്ടിലാക്കി ഒരു തീരുമാനവും ഇന്ത്യ എടുക്കില്ല എന്ന് മോഡി ഉറപ്പ് നൽകിയതായി ന്യൂ ഏജ് പറഞ്ഞു.