സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2022 (09:41 IST)
മെസ്സിയുടെ വിജയത്തില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായി ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന കപ്പ് ഉയര്‍ത്തിയത്.
അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസ്സി രണ്ടു ഗോളുകളും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഹാട്രിക്കും നേടിയതോടെയാണ് ഖത്തര്‍ ലോകകപ്പ് ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയത്.