അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ഡിസംബര്‍ 2022 (11:47 IST)
ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവായ ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പ്രസ്താവനയിൽ
ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാക് ഭാഗത്ത് നിന്നും ഭീഷണി വരുന്നത്.
പാകിസ്ഥാൻ്റെ കയ്യിൽ ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും ആവശ്യം വന്നാൽ തിരിഞ്ഞു നോക്കാതെ പ്രവർത്തിക്കുമെന്നും ഷാസിയ മാരി പറഞ്ഞു. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ ഘാതകൻ എന്നും ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ നിന്നും സ്വാധീനം ഉൾകൊണ്ടുകൊണ്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ബിലാവൽ പറഞ്ഞിരുന്നു.
ബിലാവലിൻ്റെ പരാമർശത്തിൽ ഇന്ത്യയും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ കേന്ദ്രമാണെന്നും ബിൻലാദനെ സംരക്ഷിച്ചവരാണെന്നും ഇന്ത്യ തിരിച്ചടിച്ചിരൂന്നു. ഇതിന് പിന്നാലെയാണ് പാക് നേതാവിൻ്റെ പുതിയ ഭീഷണി.