ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചു, ഓസ്കർ നേടിയ ചിത്രത്തിലെ നടി ഇറാനിൽ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2022 (18:04 IST)
പ്രമുഖ ഇറാനിയൻ നടി തരാനെ അലിദുസ്തി അറസ്റ്റിൽ. ഹിജാബ് പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചതിൻ്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. പുരസ്കാരം നേടിയ ദ സെയിൽസ്മാൻ സിനിമയിലാണ് അലി ദുസ്തി അഭിനയിച്ചത്.

പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ച് വധിശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തരാനെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ പ്രതിഷേധത്തിൽ പിന്തുണയറിയിച്ച കളിക്കാർ, സിനിമാതാരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :