ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറിടം ബ്രഷാക്കി മോഡല്‍

മെക്സിക്കോസിറ്റി| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (16:20 IST)
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പ്ലേബോയി മോഡല്‍ ആഗി അബ്രെഗോ വ്യത്യസ്ഥ പ്രചരണപരിപാടി. സ്വന്തം മാറിടമുപയോഗിച്ച് പെയിന്റിംഗ് നടത്തിയാണ് ആഗി വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.

സ്‌തനാര്‍ബുദ ബാധിതര്‍ക്ക്
ചികിത്സാ സഹായം നല്‍കാനുള്ള പരിപാടിയ്ക്കുവേണ്ടിയായിരുന്നു ആഗിയുടെ പെയിന്റിംഗ്.സ്വന്തം മാറിടം പലനിറങ്ങളിലുള്ള പെയിന്റില്‍ മുക്കിയശേഷം ക്യാന്‍വാസില്‍ പതിപ്പിച്ചാണ്‌ ആഗി ചിത്രങ്ങള്‍ വരച്ചത്.

'പെയ്‌ന്റഡ്‌ യുവര്‍ ഹെല്‍ത്ത്‌ ക്യാമ്പയിന്‍' എന്നാണ്
പ്രചരണപരിപാടിയ്ക്കുവേണ്ടിയാണ് ആഗി രംഗത്തെത്തിയത്.പ്രചരണത്തിന്റെ ഭാഗമായി സ്‌ത്രീകളോട് ഈ രീതിയിലുള്ള പെയ്‌ന്റിംഗുകള്‍ തയ്യാറാക്കി ഈ ചിത്രങ്ങളുടെ
പ്രദര്‍ശനം ഒരുക്കി അതിലൂടെ പണം കണ്ടെത്താനുമാണ് ക്യാമ്പയിന്റെ സംഘാടകര്‍ ശ്രമിക്കുന്നത്.

ഇതുകൂടാതെ മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന
എക്‌സിബിഷനില്‍ ആഗിയുടെ ഈ
ചിത്രങ്ങള്‍ ലേലത്തിനും വെക്കും. സൂപ്പര്‍ മോഡലായതിനാല്‍ ആഗിയിടെ ചിത്രങ്ങള്‍ വന്‍ വിലയ്ക്ക് വിറ്റ് പോകുമെന്നാണ് പരിപാടിയുടെ കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :