നിമിഷ സുന്ദരിക്ക് അശ്ളീല സിനിമയിലേക്ക് ക്ഷണം; പ്രതിഫലം ആറു കോടി, അഭിനയിച്ചാല്‍ മാതാപിതാക്കള്‍ കൊല്ലുമെന്ന് താരം

    അരിയാന ഗ്യുട്ടറേസ് , കൊളംബിയന്‍ സുന്ദരി , മിസ് യുണിവേഴ്സ്
ബൊഗോട്ട| jibin| Last Updated: വെള്ളി, 1 ജനുവരി 2016 (16:55 IST)
അരിയാന ഗ്യുട്ടറേസ് എന്ന കൊളംബിയന്‍ സുന്ദരിയിന്ന് ലോകപ്രശസ്‌തയാണ്. അവതാരകന്റെ പിഴവിനെ തുടര്‍ന്ന് മിസ് യുണിവേഴ്സ് പട്ടം ഏതാനും മിനിറ്റുകള്‍ മാത്രം സ്വന്തമാക്കിയ അരിയാന കണ്ണീരോടെ തനിക്ക് ലഭിച്ച അംഗീകാരം തിരികെ നല്‍കുകയായിരുന്നു. എന്നാല്‍, ഒരു സിനിമയില്‍ അവസരം ലഭിച്ച അരിയാന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പക്ഷേ താരത്തിനെ തേടിയെത്തിയ സിനിമ അശ്ളീലമാണെന്നതാണ് പ്രത്യേകത.

കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന അശ്ളീല സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അരിയാനയെ ക്ഷണിച്ചത്. ആറു കോടിയിലധികം രൂപയാണ് കൊളംബിയന്‍ സുന്ദരിക്ക് ഓഫര്‍ ചെയ്‌തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പലപ്പോഴായി സമീപിച്ചുവെങ്കിലും ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് അരിയാന വ്യക്തമാക്കുന്നത്.

ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ തന്നെ മാതാപിക്കള്‍ കൊല്ലും. മിസ് യുണിവേഴ്സ് പട്ടം തിരിച്ചുവാങ്ങിയ സംഭവം മറന്നു കഴിഞ്ഞു. അതിലൂടെ ഷോയുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള മറ്റ് ഇവന്റുകളില്‍ ഇനി പങ്കെടുക്കില്ലെന്ന് അരിയാന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :