പാക് ഗായകനെ ഹൈദരബാദ് വിമാനത്തവളത്തില്‍ നിന്ന് തിരിച്ചയച്ചു

ഹൈദരാബാദ്| JOYS JOY| Last Modified വെള്ളി, 1 ജനുവരി 2016 (13:47 IST)
ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രശസ്ത പാകിസ്ഥാനി ഗായകനെ തിരിച്ചയച്ചു. ഉസ്താദ് റാഹത് ഫതഹ് അലി ഖാനെയാണ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. അബുദാബിയിലേക്കാണ് മടക്കി അയച്ചത്.

രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാത്താവളത്തില്‍ ഇറങ്ങിയ അലി ഖാന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

താജ് ഫലക്നുമ പാലസിൽ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംഗീതപരിപാടി നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇതിനെ തുടർന്ന് വൈകുന്നേരം എട്ടു മണിക്ക്
നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി 11 മണിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതേസമയം, ചില സാങ്കേതിക കാരണങ്ങളാണ് ഗായകനെ മടക്കി അയക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. കുടിയേറ്റ നിയമം അനുസരിച്ച് പാകിസ്ഥാൻ പൗരൻമാർക്ക് ഹൈദരാബാദ് വിമാനത്താവളത്തിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിന് അനുമതിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :