മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് സേവനം തകരാറിലായി

സീറ്റ്ല്‍| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (13:31 IST)
മൈക്രോസോഫ്റ്റ് കോര്‍പ്പിന്റെ അസ്വര്‍ ക്ലൌഡ് കമ്പ്യൂട്ടിംഗ് സേവനം ഭാഗികമായി തകരാറിലായി. മൈക്രോസോഫ്റ്റിന്റെ ജനകീയമായ എംഎസ്എന്‍ വെബ് പോര്‍ട്ടലിലെ തകരാര്‍ ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളെ വലച്ചു.

പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. അസ്വര്‍ നല്‍കിവരുന്ന വിവിധ സേവനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി അസ്വറിന്റെ സ്റ്റാറ്റസ് പേജില്‍ സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും പേജിലുണ്ട്.

പ്രമുഖ എതിരാളികളായ ആമസോണ്‍ ഡോട്ട് കോമിന്റെ എ ഡബ്യു എസ് സേവനത്തിന് പകരം അസ്വറിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തിരിച്ചടി നേരിടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :