ന്യൂഡല്‍ഹി|
Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (12:07 IST)
മൈക്രോസോഫ്റ്റ് മൂന്നു ലൂമിയ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിച്ചു.ലൂമിയ 930, ലൂമിയ 830, ലൂമിയ 730 എന്നീ ജോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.
5 ഇഞ്ച് (1080 x 1920 പിക്‌സെല്‍) ഡിസ്‌പ്ലെയുള്ള ലൂമിയ 930 ല്‍
സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച്, 180 ഡിഗ്രി വ്യൂവിങ് ആങ്കിള്‍, ഗൊറില്ല ഗ്ലാസ്സ് 3 സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഇത്കൂടാതെ 5 ഇഞ്ച് സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സക്രീന്‍ 2.2 ജിഗാഹെട്സ് ക്വാഡ്കോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബി മെമ്മറി, 20 മെഗാപിക്സല്‍ ക്യാമറ 1.2 മെഗാപികസല്‍ മുന്‍ ക്യാമറ, 2420 എംഎഎച്ച് ബാറ്ററി, വയര്‍ലെസ് ചാര്‍ജിങ് എന്നിവയും ഫോണിലുണ്ട്.
ലൂമിയ 830 യില്‍
5 ഇഞ്ച് സ്ക്രീന്‍, 1.2 ജിഗാഹെട്സ് ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 16 ജിബി മെമ്മറി ഇത് 128 ജിബി വരെ ഉയര്‍ത്താം, 10 എംപി ക്യാമറി, 1 എംപി മുന്‍ ക്യാമറ കൂടാതെ
5.1 സറൌണ്ട് സൌണ്ട് മൈക്കുകളോടെ റിച്ച് റെക്കോര്‍ഡിങ്, 2200 എംഎഎച്ച് ബാറ്ററി. ലൂമിയ 730: രണ്ടു സിം, 4.7 ഇഞ്ച് സ്ക്രീന്‍, 1.2 ജിഗാഹെട്സ് ക്വാഡ് കോര്‍, 1 ജിബി റാം, 8 ജിബി മെമ്മറി ഇത് 128 ജിബി വരെ ഉയര്‍ത്താം, 2220 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.
ലൂമിയ 930 യ്ക്ക് 38649 രൂപയും ലൂമിയ 830യ്ക്ക് 28799 രൂപയും ലൂമിയ 730 യ്ക്ക് 15299 രൂപയുമായിരിക്കും വില.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക
. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.