ഗര്‍ഭിണിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊലപ്പെടുത്തിയ യുവതിക്ക് 100 വര്‍ഷം തടവ്

2015 മാര്‍ച്ചിലായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരവും പൈശാചികവുമായ സംഭവമുണ്ടായത്

ഗര്‍ഭസ്ഥശിസുവിനെ കൊലപ്പെടുത്തി , ഗര്‍ഭിണി , കൊലപാതകം , പൊലീസ്
കോളറാഡോ| jibin| Last Modified ഞായര്‍, 1 മെയ് 2016 (13:23 IST)
ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിസുവിനെ പുറത്തെടുത്ത് കൊലപ്പെടുത്തുകയും ചെയ്‌ത മുപ്പത്തിയഞ്ചുകാരിയായ നഴ്‌സിന് നൂറ് വര്‍ഷത്തെ
തടവ് ശിക്ഷയ്‌ക്ക് വിധിച്ചു. കൊലപാതക ശ്രമം, നിയമവിരുദ്ധമായ ഗര്‍ഭഛിദ്രം തുടങ്ങിയ ഏഴ് കുറ്റങ്ങള്‍ പ്രതിയായ ഡിനേല്‍ ലെയ്‌നെയില്‍ ചുമത്തിയിട്ടുണ്ട്. ബോള്‍ഡര്‍ ജില്ലാ ജഡ്‌ജി മരിയ ബെര്‍ക്കന്‍‌കോട്ടറാണ് ശിക്ഷവിധിച്ചത്. മിഷേല്‍ വില്‍ക്കിന്‍‌സ് എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്.

2015 മാര്‍ച്ചിലായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരവും പൈശാചികവുമായ സംഭവമുണ്ടായത്. ഏഴുമാസം ഗര്‍ഭിണിയായ ഇരുപത്തിയേഴുകാരി വില്‍ക്കിന്‍‌സിന്റെ വീട്ടില്‍ വീട്ടില്‍‌വച്ചാണ് ലെയ്‌ന്‍ ആക്രമിച്ചത്. മിഷേലിനെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ട വില്‍‌കിസ് അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ച് എമര്‍ജന്‍‌സി നമ്പറില്‍ വിളിക്കുകയും അധികൃതര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :