ചേര്‍പ്പ് ഇരട്ടക്കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ചേര്‍പ്പ് ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തവും ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു

തൃശൂര്‍, ചേര്‍പ്പ്, കൊലപാതകം, കോടതി thrissur, cherpp, murder, court
തൃശൂര്‍| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (11:32 IST)
നാടിനെ നടുക്കിയ ചേര്‍പ്പ് ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തവും ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. തണ്ടന്‍തറ വീട്ടില്‍ പ്രജിത് (38), തയ്യില്‍ വീട്ടില്‍ സുരേഷ് (45), മംഗലം‍പുള്ളി വീട്ടില്‍ അലക്സ് (28) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്.

ചേര്‍പ്പ് കോടന്നൂര്‍ സെന്‍ററില്‍ രണ്ട് കോടന്നൂര്‍ തോപ്പില്‍ വീട്ടില്‍ രാജേഷ് (30) കാരയ്ക്കാട്ട് മാരാത്ത് അയ്യപ്പദാസ് (30) എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും പാനിക്കുളം വീട്ടില്‍ ഷിജോ (28) യെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ കോടതി ഈ ശിക്ഷ വിധിച്ചത്.

കൊലപാതക കേസില്‍ ജീവപര്യന്തം കഠിന തടവിനൊപ്പം 10000 രൂപ വീതം പിഴയും വിധിച്ചതില്‍ പിഴ അടയ്ക്കാത്ത പക്ഷം ആറു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം.2014 ഏപ്രില്‍ 25 നായിരുന്നു സംഭവം നടന്നത്. ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചേര്‍പ്പ് എസ്.ഐ ആയിരുന്ന പി.പി.ജോയിയാണുകേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :