ഓസീസിനെ മുരളിധരന്‍ ദൂസര പഠിപ്പിക്കും

 മുത്തയ്യ മുരളിധരന്‍ , സിഡ്നി , പാകിസ്ഥാന്‍ , ഓസ്ട്രേലിയ
സിഡ്നി| jibin| Last Modified ബുധന്‍, 18 ജൂണ്‍ 2014 (15:56 IST)
യുഎയില്‍ വെച്ച് നടക്കുന്ന ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളിധരന്‍ ഓസ്ട്രേലിയന്‍ ടീമിന്റെ സ്പിന്‍ ബൌളിംഗ് ഉപദേശകനാകും. മുരളിയുടെ ദൂസരെയെക്കുറിച്ച് ടീമിനെ പഠിപ്പിക്കുകയാണ് ലക്ഷ്യം.

ഓസീസ് ടീമിന് സ്പിന്നിനെ നേരിടുന്നതിലെ വിഷമവും ദൂസര നേരിടുന്നതിലെ പരാജയവുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണമായത്. നേരത്തെ പാകിസ്ഥാന്‍ സ്പിന്‍ ബൌളര്‍ സയ്യിദ് അജ്മ്ല്ലിന്റെ ദൂസര ഓസ്ട്രേലിയന്‍ ടീമിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

സൌത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഷെയിന്‍ വോണ്‍ വഹിച്ച അതേ ചുമതലയായിരിക്കും മുരളിധരന്‍ വഹിക്കുക യെന്ന് കോച്ച് ഡാരന്‍ ലേമാന്‍ പറഞ്ഞു. തന്നെ ഓസ്ട്രേലിയന്‍ ടീമിന്റെ സ്പിന്‍ ഉപദേശകനാകുന്നതിന് ക്ഷണിച്ചതിന് സന്തേഷമുണ്ടെന്ന് മുരളിധരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :