ബെയ്ജിംഗ്|
VISHNU.NL|
Last Modified ശനി, 7 ജൂണ്‍ 2014 (09:21 IST)
ടിയാനാന്‍മെന്‍ കൂട്ടക്കൊലയെക്കുറിച്ചു പരാമര്‍ശം നടത്തിയതിനേ തുടര്‍ന്ന് ചൈനീസ് വംശജനെ
ചൈന നാടുകടത്തും. ഓസ്ട്രേലിയന്‍ കലാകാരന്‍ ഗുവോ ജിയാനെ(52) യാണ് നാടുകടത്തുക. ഇയാള്‍ ഇപ്പോള്‍ ചൈനീസ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
മുന്‍ ചൈനീസ് പട്ടാളക്കാരന്‍കൂടിയായ ഗുവോ, ടിയാനാന്‍മെന്‍ ചത്വരത്തിലെ കൂട്ടക്കൊലയുടെ ഇരുപത്തി അഞ്ചാമത് വാര്‍ഷകത്തോട് അനുബന്ധിച്ച് ഒരു പത്രത്തിനു നല്‍കിയ അഭിമുഖമാണ് അറസ്റ്റിനു കാരണമെന്ന് ആരോപണമുണ്ട്.
ബെയ്ജിംഗിലെ ഇയാളുടെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ടിയാനാന്‍മെന്‍ ചത്വരത്തിന്റെ മാതൃക പോലീസ് ഇടിച്ചുനിരത്തി. അതേസമയം വീസാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ മാസം ഒന്നിനായിരുന്നു ഗുവോ ജിയാനെ അറസ്റ്റ് ചെയ്തത്.