ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (11:13 IST)
ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. താരത്തെ തടഞ്ഞുവച്ചത് വിസ ഇല്ലാതെ എത്തിയെന്ന കാരണത്താലാണ്. അര്‍ജന്റീന പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ചൈനയില്‍ പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ല. പക്ഷേ താരമെത്തിയത് സ്പാനിഷ് പാസ്‌പോര്‍ട്ടുമായാണ്. ഇത് കാട്ടിയാണ് താരത്തെ രണ്ടുമണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്.

അര്‍ജന്റീന പൗരന്മാര്‍ക്ക് 170 രാജ്യങ്ങളില്‍ വിസ ഇല്ലാതെയോ വിസ ഓണ്‍ അറൈവല്‍ ആയോ യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ മെസ്സിക്ക് സ്പാനിഷ്, ഇറ്റലി പൗരത്വം കൂടിയുണ്ട്. ഇതാണ് പ്രശ്‌നമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :