ന്യുയോര്‍ക്ക്|
vishnu|
Last Modified ശനി, 10 ജനുവരി 2015 (19:10 IST)
പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന് സ്ത്രീകള്‍ അറിഞ്ഞാല്‍ എന്തു സംഭവിക്കും. എന്ത് സംഭവിച്ചാലും വേണ്ടില്ല അമേരിക്കയില്‍ അങ്ങനെയൊരു സംഭവം നടന്നിരിക്കുന്നു. അമേരിക്കയിലെ മാസാച്യൂസെറ്റ്‌സിലാണ് സംഭവം.
കാറ്റി ക്രോപാസ് എന്ന 23കാരിയായ യുവതിയാണ് വിചിത്രമായ രീതിയില്‍ പ്രസവിച്ചത്.
കടുത്ത വയറുവേദനയ്ക്ക് തന്റെ മുത്തശ്ശിക്കൊപ്പം ചികിത്സക്കെത്തിയതാണ് യുവതി. ചികിത്സയ്ക്ക് മുമ്പ് രോഗമറിയാന്‍ നടത്തിയ പരിശോധനയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അറിയുന്നത് തന്നെ. ഡോക്ടര്‍ തമാശ പറയുന്നതായി കരുതിയ കാറ്റിക്ക് മണിക്കൂറുകള്‍ക്കകം പ്രസവ വേദന ആരംഭിച്ചു. അപ്പോഴാണ് എട്ടുമാസത്തോള, താന്‍ വയറ്റില്‍ ഒരു കുഞ്ഞുമായാണ് ജീവിച്ചതെന്ന് കാറ്റിക്ക് മനസിലായത്.
ഏതായാലും അപ്രതീക്ഷിതമായി അമ്മയും അച്‌ഛനുമായതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് കാറ്റിയും കാകുകന്‍ ഡാന്‍ കെഫിയും. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും എങ്ങനെയാണ് താന്‍ ഗര്‍ഭിണിയായതെന്ന് കാറ്റിക്കും കാമുകനും എത്ര ആലോചിട്ടും ഇത്വറെക്കും ഒരുത്തരം കിട്ടിയിട്ടില്ല!