ചൊവ്വയിലേക്ക് പേരയയ്ക്കാന്‍ താല്‍പ്പര്യമുണ്ടോ? നാസ അവസരം നല്‍കും

ബാംഗ്ലൂര്‍| vishnu| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (14:40 IST)
മംഗള്‍‌യാന്‍ വിജയിച്ചതൊടെ ചൊവ്വയില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ പല ഇന്ത്യക്കാര്‍ക്കും ആഗ്രഹം തോന്നിയിരിക്കുന്നത് അറിഞ്ഞിട്ടാണോ എന്തൊ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി എല്ലാ രാജ്യക്കാര്‍ക്കും കൂടെ ഒരു സൌകര്യം ഒരുക്കി കൊടുക്കാന്‍ പോവുന്നു. ചൊവ്വയിലേക്ക് കൊണ്ടുപോകനല്ല കേട്ടൊ, വേണമെങ്കില്‍ നിങ്ങളുടെ പേര് കൊണ്ടുപോകാന്‍ അവസരം നല്‍കും.

ചുവന്ന ഗ്രഹത്തിലേക്ക് തങ്ങളുടെ പേര് അയയ്ക്കാന്‍ താല്‍പര്യമുള്ളവരുടെ ഒരു പട്ടിക തയ്യാറാക്കുകയാണ് ഇപ്പോള്‍ ഡിസംബര്‍ നാലിന് നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന ഓറിയോണ്‍ എന്ന പേടകത്തില്‍ ഒരു മൈക്രോ ചിപ്പിനകത്ത് തയ്യാറാക്കിയ പേരുകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് ചെയ്യുക.

ഈ ചിപ്പില്‍ നിങ്ങള്‍ക്കും പേര്‍ രജിസ്റ്റര്‍ ചെയ്യാം. പണമൊന്നും അടക്കേണ്ടതില്ല. തികച്ചും സൌജന്യമായി തന്നെ. പേര് ചൊവ്വയിലേക്ക് അയക്കുന്നതിനായി //mars.nasa.gov/participate/send-your-name/orion-first-flight/ എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം പേരും, ഇമെയില്‍ ഐ.ഡിയും മാത്രം നല്‍കിയാല്‍ സൗജന്യമായി നിങ്ങള്‍ക്കും ഇതില്‍ രജിസ്റ്റ‌ര്‍ ചെയ്യാം. നിങ്ങളുടെ പേര് വച്ചുള്ളൊരു ബോര്‍ഡിംഗ് പാസും നാസ നല്‍കും. ഒക്ടോബര്‍ 31വരെയേ ഈ സൌകര്യമുണ്ടാവുകയുള്ളു. എന്താ ചെയ്ത് നോക്കുന്നില്ലെ?




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :